
തിരുവനന്തപുരം:കഴിഞ്ഞ എട്ടുവർഷങ്ങളായി കെ.എസ്.ഇ.ബിയിൽ നടന്നുവരുന്ന ക്രമക്കേടുകൾ സി.ബി.ഐ.അന്വേഷിക്കണമെന്ന് കെ.എസ്.ഇ.ബി ഒാഫീസേഴ്സ് സംഘ് ആവശ്യപ്പെട്ടു. വൈദ്യുതി ബോർഡിൽ എം.ശിവശങ്കർ ചെയർമാനായ കാലത്താണ് വിവാദ ദീർഘകാലകരാറുകളിൽ ഒപ്പുവെയ്ക്കുന്നതും കണക്കില്ലാതെ വായ്പയെടുക്കാനും തുടങ്ങിയതെന്ന് പ്രസിഡന്റ് യു.വി.സുരേഷ് പറഞ്ഞു.