നെടുമങ്ങാട്:ചുള്ളിമാനൂർ പി.ഹബീബ് റഹ്മാൻ ദർശനവേദി ചാരിറ്റബിൾ സൊസൈറ്റി വാർഷികവും അനുമോദനവും സഹായവിതരണവും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു.എച്ച്.ആർ.ഡി.വി ഡയറക്ടർ വഞ്ചുവം ഷറഫ് അദ്ധ്യക്ഷത വഹിച്ചു.മുഖ്യപ്രഭാഷണവും എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സ്പോർട്സ്കിറ്റ് വിതരണവും മുസ്ലിം യൂത്ത്ലീഗ് ജില്ലാകമ്മിറ്റി പ്രസിഡന്റ് ഹാരിസ് കരമനയും, മികച്ച കർഷകനുള്ള ആദരം പാങ്ങോട് ജുനൈദും, മഴക്കാല രോഗപ്രതിരോധ ശുചീകരണ കിറ്റ് വിതരണവും പാലിയേറ്റീവ് രോഗികൾക്ക് സഹായവിതരണവും ആനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഷിബാബീവിയും നിർവഹിച്ചു.ഒ.പി.കെ.ഷാജി എസ്.ടി.യു, തോട്ടം തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി, വിജയകുമാരി എസ്.ടി.യു,തോട്ടം തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മഞ്ചു കിളിമാനൂർ എസ്.ടി.യു,തോട്ടം തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി,വാഴോട് റഹീം എസ്.ടി.യു,തോട്ടം തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പനയമുട്ടം ഫസിലുദ്ദീൻ എസ്.ടി.യു കൺവീനർ എന്നിവർ ആശംസയും നാജ എച്ച്.ആർ.ഡി.വി നന്ദിയും പറഞ്ഞു.