തിരുവനന്തപുരം: തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ ഈ അദ്ധ്യയന വർഷത്തേക്കുള്ള എം.ടെക് ഈവനിംഗ് കോഴ്സ് പ്രവേശനത്തിന് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് പ്രൊഫസർ ആൻഡ് ഹെഡ് ഈവനിംഗ് ഡിഗ്രി കോഴ്സ് ഓഫീസ്, കോളേജ് ഒഫ് എൻജിനീയറിംഗ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 12ന് വൈകിട്ട് 5ന് മുൻപ് സമർപ്പിക്കണം. 16ന് റാങ്ക്ലിസ്റ്റും 20നും 22നും അഡ്മിഷനും 27ന് വെയിറ്റിംഗ് ലിസ്റ്റിലേക്കുള്ള അഡ്മിഷനും നടക്കും. വിശദവിവരങ്ങൾക്കും പ്രോസ്പെക്ടസിനും വെബ്സൈറ്റ്: www.dtekerala.gov.in.