വെള്ളനാട്: ബി.ജെ.പി ഉറിയാക്കോട് ഏരിയാ കമ്മിറ്റിയുടേയും കമ്പനിമുക്ക് ബൂത്ത് കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം സംസ്ഥാന സമിതിയംഗം എരുത്താവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.കർഷക മോർച്ച സംസ്ഥാന സെക്രട്ടറി എം.വി.രഞ്ചിത്ത് ബി.ജെ.പിയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കലുംപഠനോപകരണ വിതരണവും നടത്തി.ഗ്രാമപഞ്ചായത്തംഗം ആശമോൾ,വെള്ളനാട് അനിൽ,നെടുമാനൂർ അനിൽ,സാബുകുമാർ,ഷിബുജോസ്,അനൂപ് തുടങ്ങിയവർ സംസാരിച്ചു.