വർക്കല: ചെമ്മരുതി കർഷക സംഘം വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സി.എസ്‌. സജാദ് ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയർമാൻ എസ്.സന്തോഷ് കുമാർ, വില്ലേജ് കമ്മിറ്റി സെക്രട്ടറി ടി.എം.സിനി മോൻ, കർഷക സംഘം ഏരിയ കമ്മിറ്റി പ്രസിഡന്റ് സി.എസ്.രാജീവ്, സെക്രട്ടറി വി.സുനിൽ, ട്രഷറർ വിശ്വനാഥൻ, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ, എ.എച്ച്.സലിം, ആർ.സൂരജ്, എസ്.മനോഹരൻ, അബ്ദുൽ ലത്തീഫ്, എ.അൻസാറുദീൻ, എ.നിസാർ, റോജി ശൈലേന്ദ്രൻ, പി.പ്രസാദ്, എ.സജനലാൽ, എ.സുതൻ, ആർ. രേഖ, എൻ.ആമീൻഷാ എന്നിവർ സംസാരിച്ചു. ചെമ്മരുതി പഞ്ചായത്തിൽ ലേബർ ബാങ്കിന്റെ പ്രവർത്തനം ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി ആർ.വിജയകുമാർ (പ്രസിഡന്റ്), ടി.എം.സിനിമോൻ (സെക്രട്ടറി), എസ്.മനോഹരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.