v-sivankutty
v sivankutty

തിരുവനന്തപുരം: ഓഫീസിലെത്തുന്ന പൊതുജനത്തോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്ക് ആദ്യഘട്ടത്തിൽ താക്കീതും തുടർന്ന് അച്ചടക്ക നടപടിക്കും വിധേയമാക്കും. തെക്കൻ മേഖലാവിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിലാണ് മന്ത്രി വി. ശിവൻകുട്ടി ഇക്കാര്യം അറിയിച്ചത്. എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലെയും സ്‌കൂളുകളിലെയും ടെലഫോണുകൾ കാര്യക്ഷമമാക്കണം. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ഓഫീസ് പ്രവർത്തിക്കണം. ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കണം. പെൻഷൻ കൃത്യമായി നൽകണം.

യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.

മറ്റ് നിർദ്ദേശങ്ങൾ

 ഉച്ചഭക്ഷണ പദ്ധതിയിൽ വിദ്യാഭ്യാസ ഓഫീസർമാർക്കും ഉത്തരവാദിത്തം

 സ്‌കൂൾ പരിസരത്ത് ശുചിത്വം ഉറപ്പാക്കണം

 ഒന്നാം പാദ പരീക്ഷയ്‌ക്ക് മുന്നൊരുക്കം വേണം

 ഒന്നാം വർഷ ഹയർ സെക്കൻഡറി അഡ്മിഷനിൽ ബുദ്ധിമുട്ടുണ്ടാകരുത്

 സ്‌കൂളിൽ പി.ടി.എ നിർബന്ധം

 സ്‌കൂൾ വാഹനങ്ങളിൽ നിരന്തര പരിശോധന വേണം
 സ്‌കൂളിന് സമീപത്തെ കടകളിൽ ലഹരി വില്പന കണ്ടെത്തിയാൽ തത്സമയം പൊലീസിലും എക്‌സൈസിലും അറിയിക്കണം