തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതുഅവധി എട്ടിൽ നിന്ന് ഒമ്പതിലേക്ക് മാറ്റി. ഹിജ്റ കലണ്ടർ പ്രകാരം മുഹറം ഒമ്പതിന് (ചൊവ്വ)​ആയതിനാലാണ് അവധി പുനർനിശ്ചയിച്ചത്. തിങ്കളാഴ്ച സ്‌കൂളുകളും കോളേജുകളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കും.