veedu

മലയിൻകീഴ് :തോരാതെ പെയ്യുന്ന മഴയെ തുടർന്ന് പേയാട് പള്ളിമുക്ക് ചിറയിൽ തലയ്ക്കലിൽ ജഗദമ്മയുടെ വീട് തകർന്നു.കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത മഴയിലാണ് വീട് തകർന്നത്.ആളപായമില്ല.ജഗദമ്മയും മകനും കുടുംബവുമാണ് ഈ വീട്ടിൽ കഴിയുന്നത്.ഷീറ്റ് മേഞ്ഞ വീടിന്റെ പുറകുവശത്തുള്ള ചുവരും വാതിലുമാണ് തകർന്നു വീണത്.വിളവൂർക്കൽ പഞ്ചായത്ത് അധികൃതർ ഇവരെ മറ്റൊരു വീട്ടിലേയ്ക്ക് താത്കാലികമായി മാറ്റി മാറ്റി പാർപ്പിച്ചു.