pinarayi-vijayan

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പ്രമാണിച്ച് നിയമ സാക്ഷരതാ പരിപാടിയും ഭരണഘടനാസംരക്ഷണ ദിനാചരണവും സംഘടിപ്പിക്കാൻ ഇന്നലെ ചേർന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. 15ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന സമിതി യോഗത്തിൽ നിലവിലെ ജനറൽ കൺവീനറായ കെ.പി.എം.എസ് ജനറൽസെക്രട്ടറി പുന്നല ശ്രീകുമാർ സ്ഥാനമൊഴിഞ്ഞു. നിർവാഹകസമിതിയിൽ അദ്ദേഹം തുടരും. പി. രാമഭദ്രനായിരിക്കും പുതിയ ജനറൽ കൺവീനർ. നിലവിൽ രാമഭദ്രൻ ട്രഷററാണ്. കെ.പി.എം.എസിന്റെ സംഘടനാ വിപുലീകരണവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് സ്ഥാനമൊഴിയുന്നതെന്ന് പുന്നല ശ്രീകുമാർ കേരളകൗമുദിയോട് പറഞ്ഞു. കെ.പി.എം.എസ് സമിതിയുടെ ഭാഗമായി തുടരുമെന്നും, പ്രവർത്തനങ്ങളിൽ സജീവമായുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശന വിധി വിവാദം സൃഷ്ടിച്ച വേളയിലാണ് ഒന്നാം പിണറായി സർക്കാർ മുൻകൈയെടുത്ത് നവോത്ഥാന മൂല്യസംരക്ഷണ സമിതിക്ക് രൂപം കൊടുത്തത്. എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനും, പുന്നല ശ്രീകുമാർ ജനറൽ കൺവീനറുമായാണ് സമിതി രൂപീകരിച്ചത്. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ഇതാദ്യമാണ് സമിതി യോഗം ചേരുന്നത്. മാസ്കോട്ട് ഹോട്ടലിൽ ചേർന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

 ഇനി പ്രസിഡന്റും ജനറൽ സെക്രട്ടറിയും

നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ ഭരണഘടന പരിഷ്കരിക്കുന്നു. ചെയർമാനും ജനറൽ കൺവീനർക്കും പകരം പ്രസിഡന്റും ജനറൽ സെക്രട്ടറിയും വരും.

ഇത് സംബന്ധിച്ച കരട് യോഗം ചർച്ച ചെയ്തു. അഭിപ്രായങ്ങൾ ക്രോഡീകരിക്കുന്നതിനും പരിശോധിക്കുന്നതിനും സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷനായും മുൻ എം.പി കെ. സോമപ്രസാദ് കൺവീനറായും ആറംഗ സബ് കമ്മിറ്റി രൂപീകരിച്ചു. 15 വരെ സബ് കമ്മിറ്റിക്ക് നിർദേശങ്ങൾ സമർപ്പിക്കാം. യോഗത്തിൽ സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കെ. ശാന്തകുമാരി എം.എൽ.എ, മുൻ എം.പി. കെ. സോമപ്രസാദ്, പുന്നല ശ്രീകുമാർ, പി. രാമഭദ്രൻ, പി.ആർ. ദേവസാദ് തുടങ്ങിയവർ പങ്കെടുത്തു.

 ലിം​ഗ​ ​സ​മ​ത്വ​ ​കാ​ഴ്ച​പ്പാ​ടി​നെ അ​ട്ടി​മ​റി​ക്കാ​ൻ​ ​ശ്ര​മം​:​ ​മു​ഖ്യ​മ​ന്ത്രി

ജാ​തീ​യ​മാ​യും​ ​മ​ത​പ​ര​മാ​യും​ ​വേ​ർ​തി​രി​വു​ക​ളു​ണ്ടാ​ക്കാ​നും,​ ​ലിം​ഗ​ ​തു​ല്യ​ത​യു​ടെ​ ​കാ​ഴ്ച​പ്പാ​ടി​നെ​ ​അ​ട്ടി​മ​റി​ക്കാ​നു​മു​ള്ള​ ​ശ്ര​മ​ങ്ങ​ളാ​ണ് ​ന​ട​ക്കു​ന്ന​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​സ​മൂ​ഹ​ത്തെ​ ​പി​ന്നോ​ട്ട​ടി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​ശ​ക്തി​ക​ളെ​ ​വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ​ ​പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും,​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​ചേ​ർ​ന്ന​ ​ന​വോ​ത്ഥാ​ന​ ​മൂ​ല്യ​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ​ ​പൊ​തു​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
ശ​ബ​രി​മ​ല​ ​യു​വ​തീ​ ​പ്ര​വേ​ശ​ന​ ​വി​ധി​ ​വി​വാ​ദ​മു​ണ്ടാ​ക്കി​യ​പ്പോ​ൾ​ ​രൂ​പീ​ക​രി​ച്ച​ ​സ​മി​തി​യു​ടെ​ ​യോ​ഗ​ത്തി​ൽ​ ​ലിം​ഗ​തു​ല്യ​ത​യെ​ക്കു​റി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​എ​ടു​ത്തു​ ​പ​റ​ഞ്ഞ​ത് ​ശ്ര​ദ്ധേ​യ​മാ​യി.
സാ​മൂ​ഹ്യ​ ​അ​സ​മ​ത്വ​ങ്ങ​ൾ​ക്കും​ ​വേ​ർ​തി​രി​വു​ക​ൾ​ക്കു​മെ​തി​രെ​ ​വ്യ​ക്ത​മാ​യ​ ​നി​ല​പാ​ടു​ള്ള​ ​രാ​ജ്യ​ത്തി​ന്റെ​ ​ഭ​ര​ണ​ഘ​ട​ന​യ്‌​ക്കെ​തി​രെ​ ​ആ​സൂ​ത്രി​ത​ ​നീ​ക്ക​ങ്ങ​ളു​ണ്ടാ​കു​ന്നു.​ ​നാം​ ​പൊ​രു​തി​ ​നേ​ടി​യ​ ​അ​വ​കാ​ശ​ങ്ങ​ളും​ ​സ്വാ​ത​ന്ത്ര്യ​വും​ ​ഇ​ല്ലാ​താ​ക്കാ​നാ​ണി​ത്.​ ​ഭ​ര​ണ​ഘ​ട​നാ​സം​ര​ക്ഷ​ണം​ ​ന​വോ​ത്ഥാ​ന​ ​മൂ​ല്യ​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ​ ​പ്ര​ധാ​ന​ ​മു​ദ്രാ​വാ​ക്യ​മാ​യി​ ​മാ​റ​ണം.
എ​ല്ലാം​ ​വ​ർ​ഗീ​യ​ത​യു​ടെ​ ​ഭാ​ഗ​മാ​ക്കി​ ​ആ​ളു​ക​ളെ​ ​ഭി​ന്നി​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​അ​പ​ക​ട​ക​ര​വും​ ​ദൂ​ര​വ്യാ​പ​ക​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തു​മാ​ണ്.​ ​ഇ​തി​നെ​തി​രായ
പ്ര​ചാ​ര​ണം​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ ​വ​രാ​നാ​ക​ണം.​ ​ന​വോ​ത്ഥാ​ന​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​ഇ​ത്ത​രം​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​നേ​ര​ത്തേ​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​പ​ക്ഷേ​ ​വി​ശ്ര​മി​ക്കാ​ൻ​ ​സ​മ​യ​മാ​യി​ട്ടി​ല്ല.​ ​സ്ത്രീ​ധ​ന​ ​പീ​ഡ​നം,​ ​കൊ​ല​പാ​ത​കം​ ​തു​ട​ങ്ങി​യ​വ​ ​പ​ലേ​ട​ത്തും​ ​സം​ഭ​വി​ക്കു​ന്നു.​ ​സ്ത്രീ​പു​രു​ഷ​ ​സ​മ​ത്വ​ത്തി​ന്റെ​യും​ ​ലിം​ഗ​നീ​തി​യു​ടേ​യും​ ​കാ​ഴ്ച​പ്പാ​ടു​ക​ൾ​ ​സ​മൂ​ഹം​ ​അം​ഗീ​ക​രി​ക്ക​ണം.
വ​രു​ന്ന​ 25​ ​വ​ർ​ഷം​ ​കൊ​ണ്ട് ​കേ​ര​ള​ത്തെ​ ​ലോ​ക​ത്തി​ലെ​ ​വി​ക​സി​ത,​ ​മ​ധ്യ​വ​രു​മാ​ന​ ​രാ​ഷ്ട്ര​ങ്ങ​ളു​ടെ​ ​നി​ല​യി​ലേ​ക്ക് ​ഉ​യ​ർ​ത്ത​ണ​മെ​ന്ന​ ​സ​ങ്ക​ൽ​പ്പ​ത്തോ​ടെ​യാ​ണ് ​സ​ർ​ക്കാ​ർ​ ​നീ​ങ്ങു​ന്ന​ത്.​ ​അ​ഞ്ചു​ ​വ​ർ​ഷം​ ​മു​മ്പ് ​കി​ഫ്ബി​ ​പു​നഃ​സ്ഥാ​പി​ക്കു​മ്പോ​ൾ,​ ​ഇ​തി​നെ​വി​ടെ
പ​ണ​മെ​ന്ന​ ​ചോ​ദ്യ​മു​ണ്ടാ​യി​രു​ന്നു.​ 50,000​ ​കോ​ടി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ ​സൗ​ക​ര്യ​ ​വി​ക​സ​നം​ ​ഉ​റ​പ്പു​ ​വ​രു​ത്തു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു​ ​കി​ഫ്ബി​യു​ടെ​ ​പ്ര​വ​ർ​ത്ത​നം.​ ​അ​ഞ്ചു​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ​ 62,000​ ​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​ക​ൾ​ ​ഏ​റ്റെ​ടു​ത്ത് ​ക​ഴി​ഞ്ഞു​-​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.