
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ നഷ്ടമായെന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാഗർകോവിൽ എസ്.പി ഓഫീസിലെ സൈബർസെൽ വിഭാഗം നടത്തിയ അനേഷണത്തിൽ കണ്ടെടുത്ത ഫോണുകൾ ഉടമകൾക്ക് കൈമാറി.
കന്യാകുമാരി ജില്ലാപൊലീസ് മേധാവി ഹരി കിരൺ പ്രസാദ് തക്കല പൊലീസ് സ്റ്റേഷനിൽ വച്ച് 211 മൊബൈൽ ഫോണുകളാണ് ഉടമകൾക്ക് കൈമാറിയത്. ഇവയുടെ മൂല്യം 25 ലക്ഷം രൂപ വരുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്.ഐ സംസീർ പറഞ്ഞു. ഫോണുകൾ കടകളിൽ നിന്ന് പഴയവിലയ്ക്ക് വാങ്ങിയവരുടെ പക്കൽ നിന്നും പഴയ ഫോണുകൾ വിൽക്കുന്ന കടകളിൽ നിന്നുമാണ് കണ്ടെടുത്തത്.