
വെള്ളറട: നിറനെല്ലറിവ് എന്ന പേരിൽ സി.പി.എം പശുവെണ്ണറ ബ്രാഞ്ച് നടത്തിയ കൊയ്ത്തുത്സവം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മറ്റി അംഗങ്ങളായ എ.എസ്. ജീവൽ കുമാർ, പശു വെണ്ണറ രാജേഷ്, ആര്യൻകോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ. സജയൻ, വി.മോഹനൻ,വി.കെ. കുമാർ,ശ്രീജു,ശ്രീകണ്ഠൻ നായർ,യു.ആർ. കാവേരി,രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. അന്തരിച്ച മുൻ ഗ്രാമപഞ്ചായത്തംഗമായിരുന്ന പി.കൃഷ്ണൻ കുട്ടി നായരുടെ നേതൃത്വത്തിലായിരുന്നു നടീൽ ഉത്സവം നടത്തിയത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് നെല്ലറിവ് സംഘടിപ്പിച്ചത്.