തിരുവനന്തപുരം: സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാനതല ത്രിദിന മാദ്ധ്യമ ശില്പശാല എസ്.എസ്.കെ അഡീഷണൽ ഡയറക്ടർ ഷിബു ആർ.എസ് ഉദ്ഘാടനം ചെയ്തു.ശില്പശാലയുടെ ചുമതല കേരള മീഡിയ അക്കാഡമിക്കായിരുന്നു.14 ജില്ലകളിൽ നിന്നുള്ള 70 പേരടങ്ങുന്ന എസ്.എസ്.കെ. പ്രവർത്തകർക്കാണ് വീഡിയോ എഡിറ്റിംഗ്,കാമറ,സ്‌ക്രിപ്ട് ആൻഡ് കണ്ടന്റ് റൈറ്റിംഗ്,ന്യൂസ് റിപ്പോർട്ടിംഗ് തുടങ്ങി നിരവധി വിഷയങ്ങളിൽ പരിശീലനം നൽകിയത്. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ഡോ. സെബാസ്റ്റ്യൻ പോൾ മാദ്ധ്യമ മേഖലയിലെ നിയമ സംവിധാനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സമഗ്രശിക്ഷാ കേരളം സംസ്ഥാന മീഡിയ ഓഫീസർ അഭിലാഷ് തട്ടത്തുമല ശില്പശാല കോ-ഓർഡിനേറ്റ് ചെയ്തു.