ശ്രീകാര്യം: കർഷക ദിനത്തോടനുബന്ധിച്ച് ചിങ്ങം ഒന്നിന് ശ്രീകാര്യം സോണൽ പരിധിയിൽ വരുന്ന മികച്ച കർഷകരെ ആദരിക്കും. മികച്ച നെൽകർഷകൻ,മുതിർന്ന കർഷക തൊഴിലാളി,വനിതാ കർഷക,യുവകർഷകൻ,സമ്മിശ്ര കർഷകൻ,ജൈവകർഷകൻ,പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ കർഷകൻ,കുട്ടി കർഷകൻ എന്നീ വിഭാഗങ്ങളിലാണ് അവാർഡ്.ചെയ്യുന്ന കൃഷി സംബന്ധിച്ച വിവരങ്ങൾ,പാസ്പോർട്ട് സൈസ് ഫോട്ടോ,പേര്,മേൽവിലാസം,ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയ അപേക്ഷ 6ന് വൈകിട്ട് 5ന് മുമ്പായി കൃഷി ഭവനിൽ സമർപ്പിക്കണം മുൻവർഷങ്ങളിൽ അവാർഡ് ലഭിച്ചിട്ടുള്ള കർഷകരെ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ശ്രീകാര്യം കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.