തിരുവനന്തപുരം:ക്രൂ ബീറ്റ് എക്സ്റ്റൻഷനും ഹെഡ്ക്വാർട്ടർ ബൈപാസും ഒഴിവാക്കുക, 40 മണിക്കൂർ പ്രതിവാര വിശ്രമം അനുവദിക്കുക,ടൂൾ ബോക്സ് ലോക്കോ പൈലറ്റുമാരുടെ മേൽ കെട്ടിയ്ക്കുന്നതിനുള്ള നീക്കത്തിൽ നിന്നും പിൻമാറുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒാൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ക്രൂ ബുക്കിംഗ് ഒാഫീസിന് മുന്നിൽ ലോക്കോ പൈലറ്റുമാർ നിരാഹാര സമരം നടത്തി.സോണൽ വർക്കിംഗ് പ്രസിഡന്റ് സി.എസ്.കിഷോർ ഉദ്ഘാടനം ചെയ്തു.ആർ.എസ്. അനിൽ,പി.കെ.ഹരീഷ്, കെ.ജി.അജിത് കുമാർ,കെ.എം.സുധീഷ്,പി.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.