
പാറശാല:പാറശാല ഗവൺമെന്റ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബി.ഉണ്ണികൃഷ്ണനെ ഇടിച്ചയ്ക്കപ്ലാമൂട് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ എം.സെയ്ദലി ആദരിച്ചു.ഇടിച്ചക്കപ്ലാമൂട് ശ്രീലക്ഷ്മി കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കമ്മ്യൂണിറ്റി കൗൺസിലർ പി.പ്രസന്നകുമാരി,ശിവജി ഐ.ടി.സി മാനേജർ ആർ.പ്രഭാകരൻ തമ്പി,വാർഡ് വികസന സമിതി ഭാരവാഹികളായ ഹസൻഖാൻ,അബ്ദുൾറഷീദ്,ലതാകുമാരി,സിദ്ദിഖ്,രജനി,ലളിത,ശാന്തി,സുമാദേവി തുടങ്ങിയവർ പങ്കെടുത്തു.