തിരുവനന്തപുരം: പണ്ഡിറ്റ് മോത്തിറാം നാരായൺ സംഗീത് വിദ്യാലയവും കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും വൈ.എം.സി.എ തിരുവനന്തപുരവും സംയുക്തമായി ഒരുക്കുന്ന ഗുരുപൂർണിമ ആഘോഷം 'മേവാതി സ്വാതി ഖയാൽ ഫെസ്റ്റിവൽ 2022' നാളെ വൈ.എം.സി.എ ഹാളിൽ അരങ്ങേറും.രാവിലെ 9ന് നടക്കുന്ന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ, എം.എ.ബേബി, പ്രമോദ് പയ്യന്നൂർ, സൂര്യ കൃഷ്ണമൂർത്തി,ടി.കെ. രാജീവ് കുമാർ, ഡോ. എൻ. രാധാകൃഷ്ണൻ രമേശ് നാരായൺ തുടങ്ങിയവർ പങ്കെടുക്കും.ഈ വർഷത്തെ സുരേർ ഗുരു പണ്ഡിറ്റ് ജസ്രാജ് പുരസ്‌കാരം പ്രശസ്ത ഹിന്ദുസ്ഥാനി ഗായകൻ പദ്മവിഭൂഷൺ ചാനുലാൽ മിശ്രയ്ക്ക് സമ്മാനിക്കും. ഇന്ത്യയിൽ നിന്നുള്ള വിഖ്യാത സംഗീതജ്ഞർ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതവിരുന്നും അരങ്ങേറും.വൈകിട്ട് 7.30 ന് പണ്ഡിറ്റ് മോത്തിറാം നാരായൺ സംഗീത് വിദ്യാലയ ഡയറക്ടർ പണ്ഡിറ്റ് രമേശ് നാരായണും സംഘവും അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീത സന്ധ്യയും നടക്കും. ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം സൗജന്യം.