
തിരുവനന്തപുരം: ഹയർ ജുഡീഷ്യൽ സർവീസ് മെയിൻ (എഴുത്ത്) പരീക്ഷ-2021 ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.hckrecruitment.nic.in ൽ.
എം.ടെക് പ്രവേശനം
തിരുവനന്തപുരം: സിഡാക്ക് ഇ.ആർ.ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തര ബിരുദ (എം.ടെക്) പ്രോഗ്രാമിൽ 18 വരെ അപേക്ഷിക്കാം. ഇലക്ട്രോണിക്സിൽ വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ കോഴ്സുകളാണ്. വെബ്സൈറ്റ് erdciit.ac.in ഫോൺ: 04712723333.
കേരള സർവകലാശാല
പുതിയ കോളേജിനും കോഴ്സിനും അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പുതിയ കോളേജ്, കോഴ്സ്, നിലവിലുളള കോഴ്സുകളിൽ സീറ്റ് വർദ്ധനവ്, അധിക ബാച്ച് എന്നിവയ്ക്ക് കേരള സർവകലാശാല അപേക്ഷക്ഷണിച്ചു. www.keralauniversity.ac.in വെബ്സൈറ്റിലെ അഫിലിയേഷൻ പോർട്ടലിലാണ് 31നകം അപേക്ഷിക്കണം. പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും 21നകം രജിസ്ട്രാറിന് നൽകണം.