
തിരുവനന്തപുരം: സിഡാക്ക് ഇ.ആർ.ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തര ബിരുദ (എം.ടെക്) പ്രോഗ്രാമിൽ 18 വരെ അപേക്ഷിക്കാം. ഇലക്ട്രോണിക്‌സിൽ വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ കോഴ്‌സുകളാണ്. വെബ്‌സൈറ്റ് erdciit.ac.in ഫോൺ: 0471-2723333.
പഞ്ചവത്സര എൽ.എൽ.ബി എൻട്രൻസ് 27ന്
തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ 24ന് നടത്തും. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്. അഡ്മിറ്റ് കാർഡ് www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ-0471 - 2525300