praveen

പാറശാല: വീടിന് നേരെ നാടൻ ബോംബ് നിർമ്മിച്ച് എറിഞ്ഞ ലഹരി സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. പാറശാല കരുമാനൂർ കാവുവിള വീട്ടിൽ ചിക്കു എന്ന് വിളിക്കുന്ന പ്രവീൺ (26) ആണ് പാറശാല പൊലീസിന്റെ പിടിയിലായത്. ലഹരി വിപണനം നടത്തുന്ന വിവരം പൊലീസിനെ അറിയിച്ചതിലുള്ള വൈരാഗ്യത്തിലാണ് ആര്യശേരി കുളത്തിന് സമീപത്തെ വീടിന് നേരെ നാടൻ ബോംബ് എറിഞ്ഞത്. ഒന്നര വർഷം മുൻപ് നടന്ന സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രവീൺ പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സംഘത്തിൽ ഉൾപ്പെട്ട പ്രതികളായ വിപിൻ, അരുൺ എന്നിവരെ ഇരുപതോളം നാടൻ ബോംബുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി കഴിഞ്ഞ രണ്ട് ദിവസം മുൻപ് പാറശാല പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇപ്പോൾ റിമാൻഡിലാണ്.