
വെഞ്ഞാറമൂട്: ബൈക്കിൽ നിന്നു തെറിച്ചുവീണ് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന പിരപ്പൻകോട് യു.ഐ.ടി.യിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥി വിഷ്ണുവർദ്ധൻ(21) മരണമടഞ്ഞു. കോട്ടയം ഏറ്റുമാനൂർ സൗപർണികയിൽ വിജയന്റെയും കൃഷ്ണമ്മയുടെയും മകനാണ്. ഇക്കഴിഞ്ഞ ജൂൺ 23ന് എം.സി റോഡിൽ വെമ്പായത്തിനു സമീപം കൊപ്പത്ത് വച്ചായിരുന്നു അപകടം. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. സഹോദരി ഹേമാ വിജയൻ.