പൂവാർ:ബി.ജെ.പി തിരുപുറം വാർഡ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗം ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും കുട്ടികൾക്കുള്ള പഠനോപകരണവും 65 വയസ്സ് കഴിഞ്ഞ അമ്മമാർക്ക് ഓണക്കോടിയും യോഗത്തിൽ വിതരണം ചെയ്തു. വാർഡ് മെമ്പർ ഗിരിജ,ബി.ജെ.പി ദക്ഷിണ മേഖല ട്രഷറർ എൻ.പി. ഹരി,തിരുപുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പ്രതാപൻ,നെയ്യാറ്റിൻകര മണ്ഡലം വൈസ് പ്രസിഡന്റ് ബിജു, കഞ്ചാംപഴിഞ്ഞി വാർഡ് മെമ്പർ തിരുപുറം ഗോപാലകൃഷ്ണൻ,തിരുപുറം ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ.ശശിധരൻ നായർ,പഞ്ചായത്ത് ജനറൽ സെക്രട്ടറി അനിൽകുമാർ,കർഷകമോർച്ച ജനറൽ സെക്രട്ടറി ഷിബു,പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിലാഷ്,ബൂത്ത് പ്രസിഡന്റ് പി.കെ. നിതീഷ് എന്നിവർ സംസാരിച്ചു.