
ആറ്റിങ്ങൽ: കൊടുമൺ പ്രസാദത്തിൽ സജു- ലാലി ദമ്പതികളുടെ മകൻ അതുൽ(22) ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപം നിറുത്തിയിരുന്ന ലോറിക്കു പിന്നിൽ ബൈക്കിടിച്ച് മരണമടഞ്ഞു. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല വിളയിൽമൂല യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു. കൊല്ലം എസ്.എൻ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായ അമൽ പഠനശേഷം പാർടൈമായി ആറ്റിങ്ങൽ ചിക് പോപ്പിൽ ഡെലിവറി ബോയിയായി ജോലിനോക്കുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങവേ കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണം സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതർ അവയവദാനത്തിന് ബന്ധുക്കളെ സമീപിക്കുകയായിരുന്നു. അവർ സമ്മതം മൂളിയതോടെ കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിക്ക് കൈമാറി.