vasavan

തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് റിട്ടയേർഡ് എംപ്ലോയീസ് ഓഫ് ഡിസ്ട്രിക്ട് കോ ഓപ്പേററ്രീവ് ബാങ്ക്സ് കേരളയുടെ 17-ാം സംസ്ഥാന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് കെ.വി. പ്രഭാകരമാരാർ അദ്ധ്യക്ഷനായി. പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകനെ ആദരിച്ചു.

കേരളാബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. സജീവ് കുമാർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായി കെ.വി. പ്രഭാകരമാരാരെയും ജനറൽ സെക്രട്ടറിയായി കെ.വി. ജോയിയെയും തിരഞ്ഞെടുത്തു. പി. മുരളി (ഓർഗനൈസിംഗ് സെക്രട്ടറി), കെ.വി. അജയകുമാർ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.