ബാലരാമപുരം: പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് ഒരു അക്രഡിറ്റഡ് എൻജിനിയറെയും രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂളിലേക്ക് ഒരു പുരുഷ കോച്ചിനെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കായി വാക്ക് ഇൻ ഇന്റർവ്യൂ ബുധനാഴ്ച രാവിലെ 11 നും 12നും മദ്ധ്യേ നടക്കും. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾ യോഗ്യത,​ പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.