ബാലരാമപുരം: കേന്ദ്രസർക്കാരിന്റെ എന്റെ ഗ്രാമം എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി ശ്രീകാര്യത്തെ കിഴങ്ങുഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നേമം ബ്ലോക്കിൽ നടന്ന കർഷക പരിശീലന ക്ലാസ് പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ജി. സുജ അദ്ധ്യക്ഷത വഹിച്ചു. നൂറോളം കർഷകർ യോഗത്തിൽ പങ്കെടുത്തു. കീടരോഗ നിയന്ത്രണം പച്ചക്കറികളിൽ എന്ന വിഷയത്തെ ആസ്‌പദമാക്കി കേരള കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ.എ. സജീന ക്ലാസെടുത്തു. ഡോ. സന്തോഷ് മിത്ര സ്വാഗതവും ഡോ. ആശാദേവി നന്ദിയും പറഞ്ഞു.