കല്ലമ്പലം: തോട്ടയ്ക്കാട് കരവാരം വില്ലേജ് റസിഡൻസ് വെൽഫെയർ സഹകരണ സംഘത്തിൽ ആരംഭിച്ച സ്വർണപ്പണയ വായ്പ, ലോക്കർ, ജനസേവനകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം സജീവ്‌ ജോസഫ് എം.എൽ.എ നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ജയേഷ്, എൻ.ആർ. ജോഷി, അഭിലാഷ് ചാങ്ങാട്, നിസാം തോട്ടയ്ക്കാട്, എസ്. ജാഫറുദ്ദീൻ, എസ്. വിവേകാനന്ദൻ, എം. ബാബു എന്നിവർ പങ്കെടുത്തു. കുറഞ്ഞ പലിശ നിരക്കിലാണ് സംഘം വായ്പകൾ നൽകുന്നത്.