കിളിമാനൂർ: ഇരട്ടച്ചിറ സഹദേവൻ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ഇരട്ടച്ചിറ സഹദേവൻ അനുസ്മരണവും പ്രതിഭകളെ ആദരിക്കലും പഠനോത്സവവും 8ന് വൈകിട്ട് 4ന് ലൈബ്രറി അങ്കണത്തിൽ നടക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി. മുരളി ഉദ്ഘാടനം ചെയ്യും. കേരള ധാതു വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. മടവൂർ അനിൽ, അഡ്വ.എസ്. ജയചന്ദ്രൻ, എം. ഷാജഹാൻ, കെ.രാജേന്ദ്രൻ, എൻ. സരളമ്മ, ഡി. രഞ്ജിതം, ആർ.കെ. ബൈജു, എസ്. രഘുനാഥൻ, എൻ. സലിൽ, ഡി. നിധിൻ, പി.എസ്. രാഹുൽ, എസ്. അശോകൻ, എം. ബിനു എന്നിവർ സംസാരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ചടങ്ങിൽ അനുമോദിക്കും.