pic1

നാഗർകോവിൽ: കളിയിക്കാവിള - നാഗർകോവിൽ ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കുഴിത്തുറയിൽ ദേശീയപാത ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്‌തു. കിള്ളിയൂർ എം.എൽ.എ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 10നാണ് ദേശീയപാത ഉപരോധിച്ചത്. ദേശീയപാതയിൽ ഒരു മണിക്കൂർ ഗതാഗതം തടസപ്പെട്ടു. കളിയിക്കാവിള ഇൻസ്‌പെക്ടർ എഴിൽഅരസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തകരെ അറസ്റ്റുചെയ്‌തത്.