മുടപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കിഴുവിലം മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എ. ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്‌തു. മേഖലാ പ്രസിഡന്റ് എസ്. അംബിക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ.എസ്. കുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ, ഏരിയാ സെക്രട്ടറി ആർ. സരിത, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. രാധമ്മ, എസ്. സുലഭ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ബാബു എന്നിവർ സംസാരിച്ചു, ഐ.എസ്. പ്രമീള (പ്രസിഡന്റ്), കെ ശ്രീദേവി (സെക്രട്ടറി), സുജ കുമാരി (ട്രഷറർ) എന്നിവരുൾപ്പെടെ 21 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.