നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിന്റെയും അരുവിപ്പുറം ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ആയുഷ് ഗ്രാമം പദ്ധതിയുടെ സഹകരണത്തോടെ മാരായമുട്ടം എൽ.പി സ്‌കൂളിൽ ഇന്ന് രാവിലെ 9 മുതൽ 1 വരെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തും. കാലവർഷ പകർച്ച വ്യാധികൾക്കുള്ള പ്രത്യേക ചികിത്സ, പ്രതിരോധ ഔഷധങ്ങൾ, ജീവിത ശൈലി രോഗങ്ങൾക്കുള്ള ചികിത്സയും നേത്ര രോഗങ്ങൾക്കുള്ള പ്രത്യേക പരിശോധനയും ചികിത്സയും ക്യാമ്പിലുണ്ട്. ക്യാമ്പ് പെരുങ്കടവിള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.