
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം അഴൂർ ശാഖയുടെ നേതൃത്വത്തിൽ നടന്ന പ്രതിഭാസംഗമവും കുടുംബ സംഗമവും ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്‌ണുഭക്തൻ ഉദ്ഘാടനം ചെയ്‌തു. അഴൂർ ശാഖാ പ്രസിഡന്റ് സി. ത്യാഗരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്‌പോർട്സിൽ പ്രതിഭ തെളിയിച്ച നിഖില, നിമിഷ ഷാജി എന്നിവരെയും പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാളവിക ബിജു, സ്കന്ദൻ എന്നിവരെയും പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയിൽ ഉന്നത വിജയം നേടിയ 36 വിദ്യാർത്ഥികളെയും യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി ആദരിച്ചു. യോഗം കൗൺസിലർ ഡി. വിപിൻരാജ് കുടുംബ യൂണിറ്റുകൾക്ക് ഗുരുദേവന്റെ ഫോട്ടോയും ക്യാഷ് അവാർഡും ചികിത്സാ സഹായവും വിതരണം ചെയ്‌തു.
ശാഖാ സെക്രട്ടറി വി. സിദ്ധാർത്ഥൻ സ്വാഗതവും യോഗം ഡയറക്ടർ ബോർഡ് അംഗം അഴൂർ ബിജു റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ എന്നിവരും ബൈജു തോന്നയ്ക്കൽ, മുരളീധരൻ, രവീന്ദ്രൻ, ജയൻ അഴൂർ, ബാബു, രാജേന്ദ്രൻ, ദേവദാസൻ, മൂലയിൽ ബാബു, ബിജു പണ്ടാരവിള, ജയസൂബാർ കൂടാതെ എം.എഫ്.എ.സി മുട്ടപ്പലം, കോട്ടപ്പുറം- കോളിച്ചിറ ശാഖകളുടെ ഭാരവാഹികൾ, കുടുംബ യൂണിറ്റ് കൺവീനർ, ജോയിന്റ് കൺവീനർമാർ കൂടാതെ അഴൂർ ശാഖയിലെ 11 കുടുംബ യൂണിറ്റിൽ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു.