ആര്യനാട്: ജനാധിപത്യ മഹിളാ അസോസിയേഷൻ വിതുര ഏരിയാ സമ്മേളനം 6,8 തീയതികളിൽ ആര്യനാട്ട് നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന വനിതാ പ്രകടനവും പൊതു സമ്മേളനവും സി.പി.എം കേന്ദ്രക്കമ്മിറ്റിയംഗം കെ.കെ. ഷൈജല ഉദ്ഘാടനം ചെയ്യും. 8ന് ആര്യനാട് ആതിരാ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ബി.അശോകൻ, കൺവീനർ ഷംനാ നവാസ്, ജനാധിപത്യ മഹിളാ അസോസിയേഷൻ വിതുര ഏരിയാ പ്രസിഡന്റ് എസ്.എസ്. ബിന്ദു എന്നിവർ സംസാരിക്കും.