ആര്യനാട്: കർഷകദിനത്തിൽ ആര്യനാട് പഞ്ചായത്തിലെ കൃഷിഭവനിൽ മികച്ച കർഷകരെ ആദരിക്കും. 25 വിഭാഗങ്ങളിലെ മികച്ച കർഷകരെയും പഞ്ചായത്തിലെ മുതിർന്ന കർഷകനെയും ചടങ്ങിൽ ആദരിക്കും. അപേക്ഷകൾ എട്ടിന് വൈകിട്ട് മൂന്നിനകം കൃഷിഭവനിൽ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.