കുറ്റിച്ചൽ: കോട്ടൂർ വാലിപ്പാറ അഗസ്‌ത്യവനം ഉറവ് കലാ സാംസ്‌കാരിക വേദിയുടെ അഖില ലോക ആദിവാസി ദിനാഘോഷവും മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയ്ക്ക് സ്വീകരണവും 9ന് വൈകിട്ട് നാലിന് വാലിപ്പാറ സെറ്റിൽമെന്റിൽ നടക്കും. ഉറവ് പ്രസിഡന്റ് സുരേഷ് മിത്രയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം പത്തംനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. നെടുമങ്ങാട് ആർ.ഡി.ഒ കെ.പി. ജയകുമാർ, കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ,​ സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.