വർക്കല: 22-ാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ആർ.എസ്.പി വർക്കല വെസ്റ്റ് മണ്ഡലം സമ്മേളനം ഇന്നും നാളെയും വർക്കല സനീഷ് നഗറിൽ ( ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമി ഹാൾ) നടക്കും. വൈകിട്ട് 6ന് പതാക ജാഥ മാന്തറ സലിമിന്റെ വസതിയിൽ നിന്ന് സമ്മേളന നഗരിയിലെത്തും.
മുതിർന്ന നേതാവ് കെ. പുഷ്പരാജൻ നായർ പതാക ഉയർത്തും. 7ന് രാവിലെ 10ന് നടക്കുന്ന സമ്മേളനം ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. ആർ.എസ്.പി ദേശീയ സമിതി അംഗം വി. ശ്രീകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തും. മണ്ഡലം സെക്രട്ടറി കല്ലമ്പലം വി. കമലാസനൻ, ആർ.വൈ.എഫ് ദേശീയ ജനറൽ സെക്രട്ടറി കോരാണി ഷിബു, കെ.എ.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. ഇന്ദുലാൽ, യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പൂന്തുറ സജീവ്, ജില്ലാ കമ്മിറ്റി അംഗം ജി. അശോകൻ, അഡ്വ. അനൂപ്, അഡ്വ. അജിൻ, ഇടവ നസിറുള്ള, മാന്തറ സുനീർ എന്നിവർ സംസാരിക്കും.
7ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ആർ.എസ്.പി ദേശീയ സമിതി അംഗം കെ.എസ്. സനൽകുമാർ ഉദ്ഘാടനം ചെയ്യും. എം. നജിം അദ്ധ്യക്ഷത വഹിക്കും. മുതിർന്ന സഖാക്കളെയും കർഷകരെയും സമ്മേളനവേദിയിൽ ആദരിക്കും.