ആര്യനാട്: ഓണാഘോഷത്തോടനുബന്ധിച്ച് ആര്യനാട് ഗ്രാമ പഞ്ചായത്ത് നടത്തുന്ന കാർഷിക - വ്യാവസായിക-പ്രദർശന-വിപണന മേളയുടെ സ്വാഗത സംഘം ഓഫീസ് 10ന് വൈകിട്ട് നാലിന് ആര്യനാട്ട് ഉദ്ഘാടനം ചെയ്യും. മേളയ്‌ക്ക് അനുയോജ്യമായ പേരും ലോഗോയും മത്സരാധിഷ്ഠിതമായി തയ്യാറാക്കി gp.arnd@gmail.com മെയിൽ വഴി പൊതുജനങ്ങൾക്ക് അയയ്ക്കാം. തിരഞ്ഞെടുക്കുന്ന ലോഗോയ്‌ക്കും പേരിനും ഗ്രാമ പഞ്ചായത്ത് സമ്മാനം നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907963360, 9447212796.