kova

കോവളം: കെ.പി.എം.എസ് കോവളം, ബാലരാമപുരം യൂണിയൻ സംയുക്ത സംഘാടക സമിതിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി അവിട്ടാഘോഷം ആലോചനായോഗം നടന്നു. വെങ്ങാനൂർ മഹാത്മാ അയ്യങ്കാളി സ്‌മാരക സ്‌കൂളിൽ നടന്ന സംഘാടക സമിതിയുടെ രൂപീകരണയോഗം കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു.

കെ.പി.എം.എസ് കോവളം യൂണിയൻ പ്രസിഡന്റ് വെള്ളാർ സാബു അദ്ധ്യക്ഷനായി. ബാലരാമപുരം യൂണിയൻ സെക്രട്ടറി സി. കുമാർ സ്വാഗതം പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വെള്ളാർ ശിവകുമാർ,ബിജു ഗോവിന്ദ്, ഷാജി, വിമല, ടി.എസ്. ജയന്തൻ എന്നിവർ പങ്കെടുത്തു. കെ.പി.എം.എസ് കോവളം യൂണിയൻ സെക്രട്ടറി ഷാൻരാജ് നന്ദി പറഞ്ഞു. ഭാരവാഹികളായി ഷാൻരാജ് (ജനറൽ കൺവീനർ),​ സി. കുമാർ, (കൺവീനർ),​ വെള്ളാർ സാബു,​ഷാജി (ചെയർമാൻ),​ ടി.എസ്. ജയന്തൻ, വിമല, വെള്ളാർ ശിവകുമാർ (രക്ഷാധികാരി) ഉൾപ്പെടെ 201 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു.