
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്ട് കമ്പനിയുടെ ഡയറക്ടർ ബോർഡിൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തി വിപുലീകരിച്ച് സർക്കാർ ഉത്തരവിറക്കി.
കോഴിക്കോട് ഐ.ഐ.എമ്മിലെ പ്രൊഫസറും ഓപ്പറേഷൻ മേഖലയിലെ വിദഗ്ദ്ധനുമായ രാജേഷ് എസ്. ഉപാദ്ധ്യായയുല, കോഴിക്കോട് എൻ.ഐ.ടിയിലെ പ്രൊഫസറും ട്രാഫിക് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ എൻജിനിയറിംഗ് മേഖലയിലെ വിദഗ്ദ്ധനായ എം.വി.എൽ.ആർ. ആഞ്ചനേയലു എന്നിവരെയാണ് പുതിയതായി ഉൾപ്പെടുത്തിയത്.