ഉദിയൻകുളങ്ങര:ഓണക്കാലത്ത് വിപുലമായ ആഘോഷങ്ങളുമായി ചെങ്കൽ ഗ്രാമ പഞ്ചായത്ത്.വലിയ കുളം നവീകരണവുമായി ബന്ധപ്പെട്ട് കാർഷിക വ്യാപാര വിപണനമേളയും ഗ്രാമോത്സവവും നടത്താനാണ് തീരുമാനം. വിവിധ സാമൂഹിക സംസ്കാരിക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സർക്കാർ ഓഫീസുകളുടെയും പ്രദേശവാസികളുടെയും വ്യാപാരി വ്യാവസായി,ജനപ്രതിനിധികൾ,യുവജനങ്ങൾ കുടുംബശ്രീ എന്നിരുടെയും കൂട്ടായ സഹകരണത്തോടെ സെപ്തംബർ 5 മുതൽ 11 വരെയാണ് നടത്തുക. ടൂറിസം സാധ്യത കൂടി ലക്ഷ്യമിട്ട് കലാപരിപാടികൾ,സ്റ്റേജ് പ്രോഗ്രാം,കാർഷിക വ്യാപാര പ്രദർശന വിപണന മേള, ഫ്ളവർഷോ, കലോത്സവങ്ങൾ,ജലോത്സവം തുടങ്ങിയവയും നടത്തുമെന്ന് ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ, വൈസ് പ്രസിഡന്റ് കെ. അജിത് കുമാർ എന്നിവർ അറിയിച്ചു.പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് ഉച്ചയ്ക്ക് 2ന് പഞ്ചായത്ത് ഹാളിൽ നടക്കും.