
വർക്കല: വർക്കലയിൽ ബസ് ഉടമയും ഡ്രൈവറുമായ സുധീറിനെ കഴിഞ്ഞദിവസം ഒരു സംഘം ഓട്ടോ തൊഴിലാളികൾ മാരകമായി വെട്ടിപ്പരിക്കേല്പിച്ചതിൽ പ്രതിഷേധിച്ച് പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ പണിമുടക്കും പ്രകടനവും ധർണയും നടത്തി.
സി.ഐ.ടി.യു ഏരിയ സെക്രട്ടറി വി. സത്യദേവൻ ധർണ ഉദ്ഘാടനം ചെയ്തു. ബസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.ആർ. ബിജു അദ്ധ്യക്ഷനായി. പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി ഷാൻ,മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിതിൻ, മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ,ഏരിയ കമ്മിറ്റി അംഗങ്ങളായ സഹൽ, സഞ്ജു, സംഗീത്, ബാലിക്, മുനീർ, ലിജു, പ്രമോദ്, നിഷാദ്, സജീർഷാ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.