തിരുവനന്തപുരം: എക്സൈസ് വകുപ്പിന് പുതുതായി അനുവദിച്ച 10 മഹീന്ദ്ര ബോലേറോ നിയോ വാഹനങ്ങൾ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ ഫ്ളാഗ് ഒഫ് ചെയ്തു. എക്സൈസ് കമ്മീഷണറേറ്റിൽ നടന്ന ചടങ്ങിൽ എക്‌സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്‌ണൻ, അഡിഷണൽ എക്‌സൈസ് കമ്മീഷണർ (ഭരണം) ഡി. രാജീവ്, അഡീഷണൽ എക്‌സൈസ് കമ്മീഷണർ (എൻഫോഴ്സ്‌മെന്റ്) ഇ.എൻ. സുരേഷ്, വിജിലൻസ് ഓഫീസർ എം. മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു.