തിരുവനന്തപുരം: വെള്ളറട, തിരുവനന്തപുരം സിറ്റി, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്ന് 10, 12, 14 തീയതികളിൽ നാലമ്പല ദർശനത്തിനുള്ള പ്രത്യേക ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി നടത്തും.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘ്ന ക്ഷേത്രം എന്നീ നാലമ്പലങ്ങളിലേക്കാണ് സർവീസുകൾ. പുലർച്ചെ 3ന് ആരംഭിച്ച് ഉച്ചപൂജയ്ക്ക് മുമ്പായി ദർശനം പൂർത്തിയാക്കുന്ന രീതിയിലാണ് തീർത്ഥാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്.
വെള്ളറടയിൽ നിന്ന് 10 നും തിരുവനന്തപുരത്തു നിന്ന് 12നും നെയ്യാറ്റിൻകര നിന്ന് 14നും നാലമ്പല ദർശന ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് വെള്ളറട: 7012285185,സിറ്റി: 9188619368,
9447479789, നെയ്യാറ്റിൻകര 9846067232,9995707131, 9895244836 എന്നീ നമ്പരുകളിൽ വിളിക്കുക.