പൂവാർ: ഇക്കഴിഞ്ഞ പത്താം ക്ളാസ്, പ്ളസ്‌ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ബി.പി.എൽ കുടുംബങ്ങളിലെ കുട്ടികൾക്ക് സ്‌പാർക്ക് - ബോധി ഇൻസ്‌പെയർ ഇന്ത്യാ സ്കോളർഷിപ്പിലൂടെ നീറ്റ്, ജീ എൻട്രൻസ് പരിശീലനം നൽകും.
സ്‌പാർക്ക് ബോധി എൻട്രൻസ് കോച്ചിംഗ് സെന്ററും സെന്റ് ക്രിസോസ്റ്റംസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളും സംയുക്തമായാണ് പ്ലസ് വൺ, പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷത്തെ എൻട്രൻസ് പരിശീലനവും പ്ലസ് ടു പൂർത്തിയാക്കിയ കുട്ടികൾക്ക് ഒരു വർഷത്തെ റിപ്പീറ്റർ ബാച്ചിലൂടെ മുഴുവൻ സമയ എൻട്രൻസ് പരിശീലനവും നൽകുന്നത്. ഓൺലൈൻ സ്ക്രീനിംഗ് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവർക്ക് സ്‌കൂൾ എൻട്രൻസ് ഫീസും ഹോസ്റ്റൽ ചെലവുകളും സൗജന്യമാണ്. ആഗസ്റ്റ് 22 മുതൽ ക്ലാസുകൾ തുടങ്ങും. അപേക്ഷകൾ inspiremyindia@gmail.com എന്ന ഇമെയിലിൽ ആഗസ്റ്റ് 12 ന് മുമ്പ് അയക്കണം. ഫോൺ: 8089508960, 8921180598.