sn

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ളിക്ക് സ്‌കൂളിലെ കൾച്ചറൽ ഫെസ്റ്റ് റിയാലിറ്റോ ഷോ താരവും മജീഷ്യനുമായ അശ്വിൻ വിജയ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് വി. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

സ്‌കൂൾ പ്രിൻസിപ്പൽ പി.കെ. ശ്രീകല, കാർത്തിക് സാജൻ, ഭാഗ്യ. വി.എസ്, ട്രസ്റ്റ് സെക്രട്ടറി ഡോ.എ.ജി. രാജേന്ദ്രൻ, ഷൈജ, അമ്പിളി. കെ.ആർ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ: ശ്രീനാരായണ പബ്ളിക്ക് സ്കൂളിലെ കൾച്ചറൽ ഫെസ്റ്റ്

റിയാലിറ്റോ ഷോ താരം അശ്വിൻ വിജയ് ഉദ്ഘാടനം ചെയ്യുന്നു