പൂവാർ: ചട്ടമ്പിസ്വാമി സമാധി ദിനത്തോടനുബന്ധിച്ച് 25ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം നടക്കുന്ന 'ചട്ടമ്പിസ്വാമി ജയന്തി ' വിപുലമായി നടത്താൻ തീരുമാനിച്ചു. ആലോചനായോഗത്തിൽ ചട്ടമ്പിസ്വാമി ചാരിറ്റബിൾ മിഷൻ ചെയർമാൻ അഡ്വ. ഇരുമ്പിൽ വിജയൻ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ തിരുമംഗലം സന്തോഷ് സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയർമാന്മാരായി അഡ്വ. രഞ്ജിത് ചന്ദ്രൻ, അഡ്വ.ബി. ജയചന്ദ്രൻ നായർ, രക്ഷാധികാരിയായി നെയ്യാറ്റിൻകര സനൽ, 51 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സംസ്ഥാന ഭാരവാഹികളായ ബിനു മരുതത്തൂർ, ബാലചന്ദ്രൻ നായർ, മണലൂർ അനിൽ കുമാർ, നെല്ലിമൂട് അനന്തു, എസ്.ആർ. രാജേഷ്, ആറാലുമൂട് ജിനു, അമ്പലം രാജേഷ് എന്നിവർ സംസാരിച്ചു. കെ.കെ.ശ്രീകുമാർ നന്ദി പറഞ്ഞു.