തിരുവനന്തപുരം: കാലമെത്ര കഴിഞ്ഞാലും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നന്മകളും സദ്പ്രവർത്തനങ്ങളും ജനങ്ങൾ എക്കാലവും ഓർക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ സ്‌മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കൽ ജമാൽ അദ്ധ്യക്ഷത വഹിച്ചു. പി.എം.എ സലാം പ്രഭാഷണം നടത്തി. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ടി.വി. ഇബ്രാഹിം എം.എൽ.എ, കുറക്കോളി മൊയ്‌ദീൻ എം.എൽ.എ, ബീമാപള്ളി റഷീദ്, കണിയാപുരം ഹലീം, ചാന്നാങ്കര എം.പി കുഞ്ഞ്, എസ്.എൻ പുരം നിസാർ എന്നിവർ സംസാരിച്ചു. ഡോ.എം. നിസാറുദ്ദീന്റെ പലിശയുടെ വേദപുസ്തകം എന്ന ഗ്രന്ഥം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിക്ക് നൽകി ഉമ്മൻചാണ്ടി പ്രകാശനം ചെയ്‌തു.