milk

കിളിമാനൂർ : മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി 'അമ്മിഞ്ഞ പാൽ കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് അമൂല്യമാണ് ' എന്ന സന്ദേശം എല്ലാ അമ്മമാരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കിളിമാനൂർ റോട്ടറി ക്ലബ് ,ഈ സന്ദേശം ഉൾകൊള്ളുന്ന പോസ്റ്റർ തയ്യാറാക്കി ആശുപത്രികൾക്ക് കൈമാറി.കിളിമാനൂർ കേശവപുരം ഫാമിലി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ കെ.വി.ഷാജിക്ക് പോസ്റ്റർ കൈമാറി ക്ലബ് പ്രസിഡന്റ് എൻ.ആർ.ജോഷി പദ്ധതി ഉദ്ഘാടനം ചെയ്തു.തുടർന്ന് അടയമൺ പി.എച്ച്.സി,മുളക്കലത്ത്കാവ് പി.എച്ച്.സി,സരള ആശുപത്രി,സുചിത്ര ആശുപത്രി,സാജി ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർമാർക്ക് കൈമാറി.