photo

പാലോട് :ജില്ലയിലെ മികച്ച പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിനുളള പുരസ്കാരം പാലോട് കാർഷിക ഗ്രാമവികസന ബാങ്കിന്. വായ്പാ വിതരണത്തിലും കുടിശ്ശിക നിവാരണത്തിലും കാഴ്ചവച്ച മികച്ച പ്രവർത്തനമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. 36 കോടി രൂപയുടെ കാർഷിക വായ്പ്പയ‌ടക്കം, 56 കോടിയാണ് വായ്പ്പയായി കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയത്.ഒറ്റത്തീർപ്പാക്കൽ പദ്ധതിയിലൂടെ 93 ലക്ഷം രൂപയുടെ ഇളവും 13 ലക്ഷം രൂപയുടെ ആനുകൂല്യവും സഹകാരികൾക്ക് നൽകി. വായ്പ്പാ തിരിച്ചടവ് കൃത്യമായി പാലിക്കുന്നവർക്ക് ഗുഡ് പേ മാസ്റ്റർ സ്കീമിലൂടെ 36 ലക്ഷം രൂപയുടെ ആനുകൂല്യം നൽകാനും ബാങ്കിന് കഴിഞ്ഞു. കുടിശ്ശിക നിവാരണത്തിലും മികച്ച പ്രവർത്തനമാണ് കാഴ്ച്ചവയ്ക്കുന്നത്. തിരുവനന്തപുരം സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ പ്രാഥമിക സഹകരണ സംഘം മാനേജ്മെന്റുകളുടെ സംസ്ഥാന പ്രസിഡന്റുമായ വി.ജോയ് എം.എൽ.എ യിൽ നിന്ന് പ്രസിഡന്റ് എസ്.സഞ്ജയൻ,സെക്രട്ടറി ആർ.ബൈജു കുമാർ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.