general

ബാലരാമപുരം : വിവിധ മേഖലകളിൽ പ്രാഗത്ഭ്യം നേടിയവർക്ക് പ്രതിഭാ പുരസ്കാരം നൽകി.കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ നെല്ലിമൂട് ബ്രാഞ്ച് കമ്മിറ്റി വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ പ്രിയാ പി.സാജൻ,ഷീനാ ജോസ്,സുജിത.പി.ജി,​സാഹിത്യത്തിൽ പ്രൊഫ.ജോസഫ് മുണ്ടശേരി അവാർഡ് നേടിയ നോവലിസ്റ്റ് ഡി.ഷാജി,എസ്.എസ്.എൽ.സി,​പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയവർക്കും കാമരാജ് പ്രതിഭാ പുരസ്കാരം നൽകി.ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് ടി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി ജി.ആർ.അനിൽ ,കെ .ആൻസലൻ എം.എൽ.എ,​ മുൻ മന്ത്രി ഡോ.എ. നീലലോഹിതദാസ്,ഗ്രന്ഥകാരൻ പ്രൊഫ.എം.ചന്ദ്രബാബു,കാമരാജ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി സെക്രട്ടറി വി.സുധാകരൻ,ട്രഷറർ നെല്ലിമൂട് പ്രഭാകരൻ,സെന്റ് ക്രിസോസ്റ്റോംസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജയാ തെരേസ ,കോട്ടുകാൽ സുനിൽകുമാർ,വി.രത്നരാജ്, ജെ.കുഞ്ഞുകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.