തിരുവനന്തപുരം:കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ,വിനോദസഞ്ചാരം, കടലോര, കായലോര, മലയോര മേഖലയിലേക്കുള്ള അവശ്യസർവീസുകൾ ഒഴികെയുള്ള ഗതാഗതം എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചതായി കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.ജില്ലയിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനം പിൻവലിച്ചത്.